SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

സന്യാസിമാർ എത്തി; ഋഷിസംഗമം ഇന്ന്

ss

തിരുവനന്തപുരം: ഇന്ന് വൈലോപ്പിളളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന ഋഷി സംഗമത്തിൽ പങ്കെടുക്കാൻ ഹിമാലയത്തിൽ നിന്നുള്ള സന്യാസിമാർ തലസ്ഥാനത്തെത്തി. കൈലാസാശ്രമം ആചാര്യൻ മേധാനന്ദ പുരിസ്വാമിജി, ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാ പീഠത്തിന്റെ മഠാധിപതി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ, ഹരിദ്വാറിലെ തത്വമസി ആശ്രമത്തിലെ ആചാര്യൻ പരമാനന്ദഗിരി തുടങ്ങിയ മുപ്പത്തിയഞ്ചോളം സന്യാസിമാരാണ് എത്തിയത്. ഉപനിഷത്ത് പാരായണത്തോടും ആരതിയോടും കൂടിയാണ് ഏഴാമത്തെ ഹിമാലയ ഋഷി സംഗമം ഇന്ന് ആരംഭിക്കുന്നത്.രാവിലെ 9.30 മുതൽ 10.45 വരെ നിഖിലാനന്ദ സരസ്വതി സ്വാമിജി കഠോപനിഷത്തിലെ പ്രഥമ വല്ലിയെ ആസ്പദമാക്കി മലയാളത്തിൽ പ്രവചനം നടത്തും.11മുതൽ 12 വരെ ബ്രഹ്മസൂത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ അധ്യാസ ഭാഷ്യത്തെ കുറിച്ച് പ്രഭാഷണം ഇംഗ്ലീഷിൽ നടത്തും.ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെ ചോദ്യോത്തരവേള. വൈകിട്ട് മൂന്നിന് വിവേക ചൂഡാമണിയുടെ ആദ്യത്തെ അഞ്ചു ശ്‌ളോകങ്ങളെക്കുറിച്ച് സ്വാമി പരമാനന്ദഗിരിയും സ്വാമി സുധീർ ചൈതന്യയും സംസാരിക്കും.അഞ്ചിന് ഭഗവദ് ഗീതയിലെ കർമ്മയോഗത്തെ ആസ്പദമാക്കി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ സ്വാമി മലയാളത്തിൽ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL