SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

പൊൻമുടി ഉണരുന്നു സജ്ജമായി റസ്റ്റ് ഹൗസും പുതിയ കഫറ്റീരിയയും ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരിയിൽ

ponmudi

വിതുര: കൊവിഡിനു ശേഷം കേരളത്തിൽ ഏറ്റവും ഉണർവുണ്ടായ വിനോദസഞ്ചാരകേന്ദ്രമാണ് പൊന്മുടിയെന്നും താമസസൗകര്യത്തിന്റെ അപര്യാപ്തതയാണ് പൊന്മുടി നേരിടുന്ന പ്രശ്നമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൊന്മുടിയിൽ നവീകരിച്ച റസ്റ്റ് ഹൗസിന്റെയും പുതിയ കഫറ്റീരിയയുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുന്നതിനായാണ് റസ്റ്റ്‌ ഹൗസുകൾ നവീകരിക്കുന്ന ഉദ്യമത്തിലേക്കു പൊതുമരാമത്ത് വകുപ്പ് കടന്നത്. 153 റസ്റ്റ്‌ ഹൗസുകളാണ് കേരളത്തിൽ നിലവിലുള്ളത്.നവീകരണം പൂർത്തിയാക്കിയ പൊന്മുടി ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.

പൊന്മുടി മെർക്കിസ്റ്റൺ എസ്റ്റേറ്റിന് സമീപത്തായി പ്ലാൻ ഫണ്ടിൽനിന്നും 78.18 ലക്ഷംരൂപ ചെലവിട്ടാണ് റസ്റ്റ് ഹൗസിന്റെ നവീകരണ പ്രവൃത്തികളും കംഫർട്ട് സ്റ്റേഷൻ ഉൾപ്പെടെയുള്ള കഫറ്റീരിയ നിർമ്മാണവും പൂർത്തിയാക്കിയത്.

റസ്റ്റ്‌ ഹൗസ് അങ്കണത്തിൽ നടന്ന ഉദ്ഘാടനചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാമനപുരംബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.കോമളം,പെരിങ്ങമ്മല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനു മടത്തറ,പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിൻ എൻജിനീയർ ബീന.എൽ,ജില്ലാ പഞ്ചായത്ത്‌ അംഗം സോഫി തോമസ്,ത്രിതലപഞ്ചായത്ത്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ചെലവ്..............78.18 ലക്ഷംരൂപ

ആധുനിക സൗകര്യങ്ങളോടെ

പൊന്മുടിയിലെ ക്യാമ്പ് ഷെഡ് നവീകരിച്ചാണ് റസ്റ്റ്ഹൗസിന്റെ നിലവാരത്തിലേക്ക് മാറ്റിയത്. മൂന്ന് മുറികളുണ്ടായിരുന്ന ക്യാമ്പ് ഷെഡിന്റെ പ്രധാന കെട്ടിടത്തിൽ എ.സി റൂം ഉൾപ്പെടെ നാല് മുറികൾ ഒരുക്കിയിട്ടുണ്ട്. ഓഫീസ് റൂം, റിസപ്ഷൻ, ആധുനിക സൗകര്യങ്ങളോടെയുള്ള വാഷ്റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

1324 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന കഫറ്റീരിയയിൽ ഡൈനിംഗ് ഹാൾ, സ്റ്റോർ, കിച്ചൺ, സ്റ്റാഫ് റസ്റ്റ്റൂം, ഭിന്നശേഷിക്കാർക്കുൾപ്പെടെയുള്ള വാഷ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഹെറിറ്റേജ് മാതൃകയിലാണ് റസ്റ്റ് ഹൗസും കഫറ്റീരിയയും രൂപകല്പന ചെയ്തിട്ടുള്ളത്. ഈസർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് കേരളത്തിലെ റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL