
മുടപുരം : അഴൂർ ഗ്രാമപഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം ശലഭോൽസവം 2025 അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ അദ്ധ്യക്ഷതയിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ .ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ .അംബിക സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത.ബി.എസ്,ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജി.വിജയകുമാരി,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ . സി .സുര, ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം.ഷാജഹാൻ,വാർഡ് മെമ്പർ കെ . ഓമന ,ഐ.സി.ഡി.എസ് സൂപ്പർവൈസർ മിട്ടുമോഹൻ, ജാഗ്രത സമിതി കോഡിനേറ്റർ ഭാഗ്യലക്ഷ്മി, മംഗലപുരം ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈബി.എസ്.ആർ,ബി.രവി തുടങ്ങിയവർ സംസാരിച്ചു .വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചർക്ക് ട്രോഫികൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |