വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ വലിയ കട്ടയ്ക്കാലിലുള്ളവരുടെ ചോദ്യം ഞങ്ങളും ഈ പഞ്ചായത്തിലുള്ളവരല്ലേ എന്നാണ്. ഇവർക്ക് പരാതികളേ പറയാനുള്ളൂ. തെരുവ് വിളക്കുകളുടെ അഭാവം, പൈപ്പ് ലൈനിൽ വെള്ളമില്ല, കാട്ടുപന്നി ശല്യം തുടങ്ങി നിരവധി ബുദ്ധിമുട്ടുകളാണ് ഇവർ അനുഭവിക്കുന്നത്. രാത്രിയായാൽ വലിയ കട്ടയ്ക്കാൽ - മുക്കുന്നൂർ അമ്പലം റോഡിൽ കൂടി സഞ്ചരിക്കണമെങ്കിൽ കൈയിൽ ചൂട്ടും ലൈറ്റും കമ്പും കരുതണം. ഇവിടുത്തെ തെരുവ് വിളക്കുകൾ കത്താതെയായിട്ട് മാസങ്ങളായി. വലിയ കട്ടയ്ക്കാൽ ജംഗ്ഷനിൽ നെല്ലനാട് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവ് വിളക്കും കത്താതെയായിട്ട് ആറു മാസത്തിൽ കൂടുതലാവുന്നു. വലിയ കട്ടയ്ക്കാൽ മുക്കുന്നൂർ അമ്പലം റോഡിൽ അൻപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്.
കുടിവെള്ളത്തിനായി പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലം ലഭിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ പ്രശ്നങ്ങൾക്ക് പഞ്ചായത്ത് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രിയിൽ പന്നിശല്യം
ആറ്റിങ്ങൽ റോഡിൽ വലിയ കട്ടയ്ക്കാലിൽ ബസിറങ്ങി വേണം ഇവിടുള്ളവർക്ക് വീടെത്താൻ, രാത്രിയായാൽ പന്നിശല്യം രൂക്ഷമായ ഇവിടെ തെരുവ് വിളക്കുകൾ കൂടി ഇല്ലാതായതോടെ ഏത് നിമിഷവും പന്നി ആക്രമണം ഭയന്നാണ് ഇതുവഴി നടക്കുന്നത്. നിരവധി പേരെ പന്നി കുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |