SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

ഒ.പി ടിക്കറ്റിന് 10 രൂപ:കോൺഗ്രസ് പ്രതിഷേധം

march

ഉള്ളൂർ: ഗവൺമെന്റ ഡെന്റൽ കോളേജിൽ ഒ.പി ടിക്കറ്റിന് 10 രൂപ ഫീസ് ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉള്ളൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.പ്രസിഡന്റ് കുമാരപുരം രാജേഷിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി കെ.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോട്ടാത്തല മോഹനൻ,ജോൺസൺ ജോസഫ്,കടകംപള്ളി ഹരിദാസ്,ചെറുവയ്ക്കൽ പത്മകുമാർ,ചെറുവയ്ക്കൽ അർജുനൻ,നജീവ് ബഷീർ,കൊച്ചുവേളി രാജേഷ്,ഉള്ളൂർ സുനിൽ ബാബു,മണ്ണന്തല ഷാബു,വത്സലകുമാർ,സി.ജി. രാജേന്ദ്രബാബു,ആശാസനോജ് തുടങ്ങിയവർ സംസാരിച്ചു. ഫീസ് വർദ്ധനവ് ഉത്തരവിന്റെ കോപ്പി പ്രവർത്തകർ കത്തിച്ചു. പ്രതിഷേധ ധർണയ്ക്ക് നേതാക്കളായ ചെന്നിലോട് മനു,ഷാലോം,കെ.ആർ.ബാബു,സാജു ആനയറ,സോളമൻ,പോങ്ങുംമൂട് സുരേഷ്,സുചിത്ര,പ്രദീപ് കോട്ടമുക്ക്,രമാകുമാരി,ലിസി,ടി.വി.സുരേഷ് കുമാർ,ത്രേസ്യാമ്മ തോമസ്,അജിത് ആനയറ,അരുൺരാജ്,സതീഷ് ചെന്നിലോട്,കരിക്കകം ഷാജി,ജോസ് വൈ,ദാസ്,ആക്കുളം പവനൻ,വിജയകുമാരി,കുട്ടേല സൂരേഷ്, ശ്യാം ആക്കുളം,അഭിലാഷ് കല്ലംപള്ളി,ഉള്ളൂർ ആക്കുളം വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL