
കല്ലമ്പലം: നാവായിക്കുളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. നാവായിക്കുളം കോണത്ത് ചരുവിള വീട്ടിൽ ഓമനയമ്മയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീട്ടുസാധനങ്ങൾ വലിച്ചു താഴെ ഇടുകയും മേശയിൽ നിന്ന് 2000 രൂപയോളം കൊണ്ടുപോവുകയും ചെയ്തു. സംഭവ ദിവസം ഓമനയമ്മ മകളുടെ വീട്ടിലായിരുന്നു. പ്രദേശത്ത് മുൻപും സാമൂഹ്യവിരുദ്ധർ ഇതുപോലുള്ള മോഷണ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |