
തൃപ്പൂണിത്തുറ: ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നുമായി ഡോക്ടർ പിടിയിലായി. ആലപ്പുഴ വലിയ വീട്ടിൽ രഞ്ജു (30) ആണ് അറസ്റ്റിലായത്. 2.56 ഗ്രാം എം.ഡി.എം.എ, 18.453 ഗ്രാം എൽ.എസ്.ഡി ഷുഗർ ക്യൂബ്, 33.68 ഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരത്ത് ഡി സ്മൈൽ എന്ന ഡെന്റൽ ക്ലിനിക്ക് നടത്തുന്ന ഇയാളെ വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറ പേട്ട പാലത്തിന് സമീപമുള്ള ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |