SignIn
Kerala Kaumudi Online
Friday, 23 October 2026 3.10 AM IST

വിദ്യാർത്ഥിയെ ക്ളാസിൽ നഗ്നനാക്കി മർദ്ദിച്ചു, ദൃശ്യം പ്രചരിപ്പിച്ചു

സഹപാഠികൾക്കെതിരെ പരാതി

പാലാ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഏഴ് സഹപാഠികൾ ചേർന്ന് ക്ലാസ് മുറിയിൽ നഗ്നനാക്കി മർദ്ദിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതായി പിതാവിന്റെ പരാതി. പാല നഗരത്തിലെ പ്രമുഖ സ്‌കൂളിലാണ് സംഭവം. വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പിതാവ് പാലാ പൊലീസിൽ പരാതി നൽകിയത്.

സംഭവം വിവാദമായതോടെ മന്ത്രി വീണാ ജോർജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. പൊലീസ് അന്വേഷണത്തിനൊപ്പം സ്‌കൂൾ അധികൃതരും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

വസ്ത്രം അഴിക്കുന്നത് ചെറുക്കാൻ വിദ്യാർത്ഥി ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സഹപാഠികൾ കൂട്ടമായി ചേർന്ന് കുട്ടിയെ ബലമായി പിടിച്ചുനിറുത്തി നഗ്നനാക്കുന്നതും കാണാം.

ചില സഹപാഠികൾ മകനെ മുമ്പും ഉപദ്രവിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. അന്നൊക്കെ ക്ഷമിച്ചു. ഇത്തരത്തിലുള്ള അനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്ന് കരുതിയാണ് പൊലീസിൽ പരാതി നൽകിയത്.

റിപ്പോർട്ട് സമർപ്പിച്ചു

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പാലാ ഡി.ഇ.ഒ സത്യപാലൻ ഉന്നതവിദ്യാഭ്യാസ അധികാരികൾക്ക് ഇന്നലെ റിപ്പോർട്ട് നൽകി. സ്‌കൂളിലെത്തി അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരിൽ നിന്ന് മൊഴിയെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL