വെള്ളനാട്:വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ വനിതാ സെക്രട്ടറിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കേസിൽ വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠന് നെടുമങ്ങാട് ജില്ലാ സ്പെഷ്യൽ എസ്.സി/എസ്.ടി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്നും മൂന്ന് മാസത്തേക്ക് ഞായറാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനായ കാട്ടാക്കട ഡിവൈ.എസ്.പിക്ക് മുന്നിൽ ഹാജരാകണമെന്നും ഉപോധികളോടെയാണ് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ മാസം 6ന് വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എൽ.സിന്ധുവിന്റെ പരാതിയിലാണ് പട്ടികജാതി,പട്ടിക വർഗ്ഗ വകുപ്പുകൾ ചുമത്തി കഴിഞ്ഞ 9ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഓഫീസിൽ ജീവനക്കാരുടെ മീറ്റിംഗിനിടയിൽ വൈസ് പ്രസിഡന്റ് സെക്രട്ടറിയുടെ മുറിയിലെത്തി സെക്രട്ടറിയെ അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |