നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ കുണ്ടറകുഴി, തവലോട്ടുകോണം, വേട്ടംപള്ളി ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ മോഷ്ടാക്കളുടെ ശല്യംവർദ്ധിക്കുന്നതായി പരാതി. കുണ്ടറകുഴിക്ക് സമീപം റബ്ബർ തോട്ടത്തിൽ ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന 40ഡിഷുക്കൾ കതക് തകർത്ത് അകത്തുകയറി മോഷ്ടിച്ചു. ഇതേ സ്ഥാലത്തുനിന്ന് ഒരു മാസം മുമ്പ് മുപ്പത് റബർഷീറ്റുകളും മോഷണം പോയിട്ടുണ്ട്.വസ്തുഉടമ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. രാത്രികാലങ്ങളിൽ അപരിചിതർ പ്രദേശത്ത് വാഹനങ്ങളിലും മറ്റും ചുറ്റിക്കറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു. ലഹരിവസ്തുക്കളുടെ വില്പനയും പതിവാണ്.നൈറ്റ് പട്രോളിംഗ് വ്യാപകമാക്കണമെന്ന് കുണ്ടറകുഴി ശ്രീനാരായണ ധർമ്മ വിജ്ഞാന വേദി ഭാരവാഹികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |