
മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിൽ 100 ഹെക്ടറിൽ തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൃഷി വകുപ്പിന്റെ സമഗ്ര പദ്ധതിയായ "കേരഗ്രാമം" വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ സോണിയ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർച്ചന, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക, ജനപ്രതിനിധികളായ നെസിയ,ഓമന,സുജിത് മുട്ടപ്പലം,ലതിക,ജയകുമാർ,അനിൽ തുടങ്ങിയവർ സംസാരിച്ചു. തെങ്ങുകയറ്റ യന്ത്രം, തെങ്ങിന് വിവിധ വളങ്ങൾ തുടങ്ങി ഉത്പാദനോപദികളുടെ വിതരണ ഉദ്ഘാടനവും തെങ്ങിലെ രോഗകീടനിയന്ത്രണ മാർഗങ്ങളെ കുറിച്ച് ക്ലാസും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |