തിരുവനന്തപുരം: എം.ടി. വാസുദേവൻ നായർ രാഷ്ട്രീയവും ആശയവും നിക്ഷേപിച്ചിരിക്കുന്നത് കഥകളിലാണെന്നും അതിനെ ഗവേഷണ ത്വരയോടെ പഠിക്കണമെന്നും പ്രഭാഷകനും മുൻ മന്ത്രിയുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ( ഇപ്റ്റ )സംഘടിപ്പിച്ച എം.ടി - പി.ജയചന്ദ്രൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്റ്റ ജില്ലാ പ്രസിഡന്റ് എൻ.കെ.കിഷോർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു ചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ വത്സൻ രാമംകുളത്ത്, കെ.ദേവകി, വി.പി.ഉണ്ണിക്കൃഷ്ണൻ,ജില്ലാ സെക്രട്ടറി അഡ്വ. എം.സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. ഇപ്റ്റ സിറ്റി സെക്രട്ടറി മധു കാര്യവട്ടം സ്വാഗതവും സോമൻ ചിറ്റല്ലൂർ നന്ദിയും പറഞ്ഞു. ഇപ്റ്റ ഗായകസംഘത്തിന്റെ ഗാനസ്മൃതിയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |