തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചൂഴമ്പാല യൂണിറ്റിന്റെ 12-ാം വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി ജി.അജയൻ ഉദ്ഘാടനം ചെയ്തു. ഡോ.കെ.എൻ.മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.എസ്.കസ്തൂരി,ആർ.സുരകുമാരി,യൂണിയൻ സിവിൽ സ്റ്റേഷൻ ബ്ലോക്ക് പ്രസിഡന്റ് കെ.ജി.ബാബു,സെക്രട്ടറി വൈ.കരിമുള്ളാഖാൻ,ജില്ലാ കമ്മിറ്റിയംഗം സി.കൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ.കെ.എൻ.മുരളീധരൻ നായർ (പ്രസിഡന്റ്),എ.മോഹനകുമാർ (സെക്രട്ടറി),ജേക്കബ് ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |