ആര്യനാട്: അകാലത്തിൽ മരിച്ച അസി.സബ് ഇൻസ്പെക്ടർ വി.ആർ.അനിൽകുമാറിന്റെ കുടുംബത്തിന് കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം വഴി നൽകുന്ന അപകട ഇൻഷ്വറൻസിന്റെ വിതരണം ആര്യനാട് വി.കെ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 4ന് നടക്കും. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിലുള്ള യോഗത്തിൽ മന്ത്രി വി.എൻ വാസവൻ ധനസഹായം വിതരണം ചെയ്യും. ജി.സ്റ്റീഫൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. ഐ.ജി ഹർഷിത അട്ടല്ലൂരി,കെ.എസ്.സുദർശനൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |