
കല്ലമ്പലം: സി.പി.ഐ നാവായിക്കുളം ലോക്കൽ കമ്മിറ്റി വെട്ടിയറ ബ്രാഞ്ച് സമ്മേളനം വർക്കല മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി മടവൂർ സലിം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വെട്ടിയറ അജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാക്കളായ മുല്ലനല്ലൂർ ശിവദാസൻ, എസ്.എസ് അനിൽകുമാർ, മടവൂർ നാസർ, മധു, സുബൈർ സൈനിലാദ്ദീൻ, ജി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന പാർട്ടി അംഗം ചെല്ലപ്പൻ പതാക ഉയർത്തി. ഭാരവാഹികളായി സുനിൽകുമാർ (ബ്രാഞ്ച് സെക്രട്ടറി),നന്ദൻ (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |