പള്ളിക്കൽ: കേന്ദ്രസർക്കാർ നൈപുണ്യ വികസനവകുപ്പിന്റെ സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായി ജൻ ശിക്ഷൺ സൻസ്ഥാനും സ്‌കിൽ ഇന്ത്യയും സംയുക്തമായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഫുഡ് പ്രോസസിംഗ് കോഴ്സ് ആരംഭിക്കുന്നു. വിജയികൾക്ക് കേന്ദ്രസർക്കാരിന്റെ ഡിപ്ളോമ സർട്ടിഫിക്കറ്റ് ലഭിക്കും. 18നും 45നും ഇടയിൽ പ്രായമുള്ള 20 സ്ത്രീകൾക്കാണ് പ്രവേശനം. അപേക്ഷകൾ ജനുവരി 25ന് മുമ്പായി സ്നേഹാശ്രമത്തിൽ ലഭിക്കണം. ഫോൺ: 9447069267.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |