SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

"കവചം ": ജില്ലയിൽ 9 ഇടങ്ങളിൽ സൈറൺ മുഴങ്ങും

തിരുവനന്തപുരം: കേരളത്തിലെ ദുരന്ത സാദ്ധ്യത മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഭാഗമായി ജില്ലയിൽ 9 ഇടങ്ങളിൽ നാളെ വൈകിട്ട് 5ന് സൈറൺ മുഴങ്ങും. കേരള വാണിംഗ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്മെന്റ് സിസ്റ്റം എന്നതാണ് കവചത്തിന്റെ പൂർണ രൂപം.

ജില്ലയിൽ മുട്ടത്തറ വില്ലേജ് ഓഫീസ്,പൂവാർ ഗവ. വി.എച്ച്.എസ്.എസ്,കരിക്കകം ഗവ. എച്ച്.എസ്.എസ്,കിഴുവിലം ഗവ. യു.പി.എസ്, കാട്ടാക്കട കുളത്തുമ്മൽ ഗവ.എച്ച്.എസ്.എസ്,പൊഴിയൂർ മിനി ഓഡിറ്റോറിയം,വെള്ളറട ഗവ.യു.പി.എസ്,കല്ലറ ഗവ. വി.എച്ച്.എസ്.എസ്,വിതുര ഗവ.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് കവചം സ്ഥാപിച്ചിരിക്കുന്നത്. സൈറൺ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL