പോത്തൻകോട് : കാട്ടായിക്കോണത്ത് അന്യസംസ്ഥാന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്കനെ പോത്തൻകോട് പൊലീസ് പിടികൂടി. ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. ബംഗാൾ പൂർബ കൃഷ്ണപൂർ സ്വദേശിയും കാട്ടായിക്കോണത്ത് വാടകക്ക് താമസിക്കുന്ന 36 കാരിയെയുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കട്ടിലിൽ മൊബൈൽ ഫോൺ നോക്കി കിടക്കവെ മുറിയിൽ അതിക്രമിച്ച് കയറി വായ പൊത്തിപ്പിടിച്ച് കീഴടക്കാൻ ശ്രമിച്ചു, യുവതി ഉച്ചത്തിൽ ബഹളം ഉണ്ടാക്കി. അതോടെ യുവതിയുടെ മുതുകിൽ കൈമുറുക്കി ഇടിച്ചശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കാട്ടായിക്കോണം കിഴക്കതിൽ വീട്ടിൽ മക എന്നു വിളിക്കുന്ന ശ്രീകുമാറിനെ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |