വെഞ്ഞാറമൂട്: കത്തുന്ന ചൂടല്ലേ,ശരീരമൊന്ന് തണുപ്പിക്കാൻ പഴങ്ങൾ വാങ്ങാമെന്നു കരുതി പഴക്കടയിൽ ചെന്ന് വില ചോദിച്ചാൽ വില കേട്ട് പൊള്ളും. വേനലായതോടെ പപ്പായ മുതൽ ഇറക്കുമതി പഴങ്ങൾ വരെ വിപണി കീഴടക്കി.മാമ്പഴം ഒഴികെയുള്ളവ ലഭ്യമാണ്.വിദേശ പഴങ്ങളുടെ ആധിപത്യമാണ് എല്ലായിടത്തും.
ചൂട് കാലാവസ്ഥയിൽ ആപ്പിൾ,മുന്തിരി,ഓറഞ്ച്,തണ്ണിമത്തൻ,പൈനാപ്പിൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.നൂറ് രൂപയ്ക്ക് രണ്ടും മൂന്നും കിലോ ലഭിച്ചിരുന്ന ഓറഞ്ചിന് സീസൺ അവസാനിച്ച് തുടങ്ങുന്നതിനാൽ വിലയും വർദ്ധിച്ചു.ഒരു കിലോയ്ക്ക് 100 രൂപയായി.മുന്തിരിക്ക് 100 മുതൽ 150 വരെ വാങ്ങുന്നുണ്ട്. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്.
വേനൽക്കാലത്ത് ഏറ്റവും കുടുതൽ വിറ്റുപോകുന്ന തണ്ണിമത്തന്റെ വില 60,70 രൂപയാണ്. വരും ദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. വാഴപ്പഴങ്ങളിൽ നേന്ത്രൻ, കപ്പ, ഞാലിപ്പൂവൻ എന്നിവയ്ക്ക് കിലോയ്ക്ക് 100 രൂപ അടുത്തായി.
പഴ വില
ഓറഞ്ച്: 80 -100
ആപ്പിൾ: 200 - 250
മുന്തിരി : 120 - 150
പേരയ്ക്ക - 100 - 150
ഡ്രാഗൺ ഫ്രൂട്ട് - 220
ഫാഷൻ ഫ്രൂട്ട് - 200
മുന്തിരി അത്തിപ്പഴം - 175
പൈനാപ്പിൾ - 100
നേന്ത്രക്കായ - 80
വേനലായതോടെ വാഴപ്പഴം ഉൾപ്പെടെയുള്ളവ വേഗത്തിൽ കരിഞ്ഞും കോടയും പോകുന്നു. അതിനാൽ വലിയ നഷ്ടമാണുണ്ടാകുന്നത്.
വ്യാപാരികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |