SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

മുക്കുപണ്ടം പണയം വച്ച രണ്ടുപേർ അറസ്റ്റിൽ

photo

നെടുമങ്ങാട്: ഉഴമലയ്ക്കലിലെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെയും യുവതിയെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പാങ്ങോട് കൊച്ചാലുംമൂട് സ്വദേശി ഇർഷാദ് (41),ഭരതന്നൂർ സ്വദേശി നീന (40) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1ഓടെയാണ് സംഭവം. ഉഴമലയ്ക്കൽ കുര്യത്തി ജംഗ്ഷനിലെ സ്വർണ പണയ സ്ഥാപനത്തിലാണ് തട്ടിപ്പിന് ശ്രമിച്ചത്. വള പണയംവച്ച് 40,000 രൂപയാണ് ആവശ്യപ്പെട്ടത്. പരിശോധനയിൽ സംശയം തോന്നി ആധാർ കാർഡ് ആവശ്യപ്പെട്ടതോടെ ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇർഷാദ് വിവിധ സ്റ്റേഷനുകളിൽ കള്ളനോട്ട്, വ്യാജചാരായം, മുക്കുപണ്ടം പണയം വയ്പ്പ്, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച സമാന രീതിയിൽ ഉഴമലയ്ക്കൽ അയ്യപ്പൻകുഴിയിൽ യുവതി മുക്കുപണ്ടം പണയം വച്ച് രണ്ടു ലക്ഷം രൂപയുമായി കടന്നിരുന്നു. അതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും തട്ടിപ്പ് നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL