SignIn
Kerala Kaumudi Online
Friday, 23 October 2026 1.09 AM IST

അന്യസംസ്ഥാന തൊഴിലാളിയെ വിരട്ടി പണംതട്ടിയ രണ്ടുപേർ പിടിയിൽ

കഴക്കൂട്ടം: അന്യസംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് 500 രൂപ 'കള്ള'ന്റെ അക്കൗണ്ടിലേക്ക് അയപ്പിച്ചതായും മർദ്ദിച്ച് മൊബൈൽഫോൺ കവർന്നതായും പരാതി. വ്യത്യസ്ത മൂന്ന് സംഭവങ്ങളിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടുപേർ മംഗലപുരം പൊലീസിന്റെ പിടിയിലായി . മംഗലപുരം ചരുവിള പുത്തൻവീട്ടിൽ അഷറഫ് (23) ആണ് അറസ്റ്റിലായവരിൽ ഒരാൾ. കഴിഞ്ഞ 16ന് രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ഒഡീഷാസ്വദേശികളായ സാമ്രാട്ട് മണ്ഡലിനെയും സുഹൃത്ത് സീതനെയും മർദ്ദിച്ച് പണം കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി ഫോൺപേ വഴി ബാങ്ക് അക്കൗണ്ടിൽ നിന്നു പണം അയപ്പിക്കുകയുമായിരുന്നു. 35,000 രൂപ വിലവരുന്ന ഐഫോണും തട്ടിയെടുത്തു. 15 ന് രാത്രി 10 .30 ന് ഹോട്ടൽ തൊഴിലാളിയായ അസമുകാരനെ ഫരീദിനെ സ്കൂട്ടറിലെത്തിയ സംഘം മർദ്ദിച്ച് പതിനായിരം രൂപ തട്ടിയെടുത്തിരുന്നു. ഇതേ ദിവസം മംഗലപുരം ദേശീയപാതയ്ക്ക് സമീപം അസം സ്വദേശി അനിൽ രവിദാസിനെ ആക്രമിച്ച് ഫോൺ തട്ടിയെടുത്തു. മൂന്ന് സംഭവങ്ങൾക്ക് പിന്നിലും ഒരേ സംഘമാണെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL