തിരുവനന്തപുരം: മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം അനുദിനം വർദ്ധിക്കുന്നതിന്റെ ഭയപ്പാടിലാണ് മലയോരത്തെ ജനങ്ങൾ. വനവിഭവങ്ങൾ തേടി കാട്ടിലേക്ക് പോകുന്നതിനിടെ പരിക്കേൽക്കുന്ന ആദിവാസികളേക്കാൾ, നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേൽക്കുന്ന ഗ്രാമീണരാണ് ഏറെയുള്ളത്.
ഇക്കഴിഞ്ഞ 20ന് മീൻ പിടിക്കാൻ ചൂണ്ടയിടുന്നതിനിടയിൽ വിതുര പഞ്ചായത്തിലെ മണലി കൊമ്പ്രംകല്ല് പെരുമ്പാറയടി ആദിവാസി കോളനിയിൽ ശിവദാസനെ ആന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞതാണ് ഒടുവിലത്തെ സംഭവം. ഗുരുതര പരിക്കേറ്റ ശിവദാസൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു വർഷത്തിനിടെ ആന,കാട്ടുപോത്ത്,കരടി,കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിൽ 23 പേർക്കാണ് പരിക്കേറ്റത്. രണ്ടുപേർ മരണപ്പെടുകയും ചെയ്തു.ഇതിൽ ഭൂരിഭാഗവും ആദിവാസികളാണ്.
ലയങ്ങളിലും,തോട്ടങ്ങളിലും പണിയെടുക്കുന്നവർ പലപ്പോഴും ജീവൻ പണയം വച്ചാണ് ജോലി ചെയ്യുന്നത്.ഏതു നിമിഷവും ആനയുടെയും കാട്ടുപോത്തിന്റെയും,കരടിയുടെയും ആക്രമണമുണ്ടായേക്കാം.
നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് മാത്രമല്ല,മനുഷ്യന്റെ ജീവനും സംരക്ഷണമില്ലാത്ത അവസ്ഥയാണ്.റബ്ബർ ടാപ്പിംഗ് നടത്തുകയായിരുന്ന തൊഴിലാളികളെ മാസങ്ങൾക്ക് മുൻപ് കരടി ആക്രമിച്ചിരുന്നു.
സൗരോർജ വേലികളും
നോക്കുകുത്തി
ലക്ഷങ്ങൾ മുടക്കി പലയിടത്തും സ്ഥാപിച്ച സോളാർ വേലികളിൽ തുടർ പരിപാലനമില്ലാത്തതിനാൽ പാനലുകളും ബാറ്ററികളും നശിച്ചു.ഇതോടെയാണ് കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിലും ജനവാസമേഖലയിലും എത്തുന്നത്. ജനവാസ മേഖലയിലേക്കിറങ്ങുന്ന ഭാഗങ്ങളിൽ നിർമ്മിച്ച കിടങ്ങുകളും പൂർത്തിയാക്കിയില്ല.തൂക്കുവേലി പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി.
വേനൽ പ്രശ്നം
വേനൽ കടുത്തതോടെ അരുവികളും കുളങ്ങളും വറ്റിതുടങ്ങുകയും നാട്ടിലേക്കുള്ള വന്യമൃഗങ്ങളുടെ വരവും കൂടുകയും ചെയ്തു. കാട്ടുപന്നിയും കുരങ്ങും മയിലും മാത്രമല്ല,കാട്ടുപോത്തും ആനയും കരടിയുമൊക്കെ നാട്ടിൽ വിഹരിക്കുകയാണ്.പൊൻമുടി,വിതുര,ബോണക്കാട് മേഖലകളിലാണ് ഇവ കൂടുതലായുള്ളത്.അടുത്തിടെ പൊൻമുടിയിൽ പുലിയെയും കണ്ടിരുന്നു.
2024ലെ ജില്ലയിലെ
വന്യമൃഗ ആക്രമണം
ആനയുടെ ആക്രമണത്തിൽ
പരിക്കേറ്റവർ: 13, മരണം: 1
പരിക്കേറ്റ ആദിവാസികൾ - 8, പ്രദേശവാസികൾ - 5
കാട്ടുപോത്ത് ആക്രമണം
പരിക്കേറ്റത്: 7
കരടി ആക്രമണം
പരിക്കേറ്റത്: 3
കാട്ടുപന്നി :
പരിക്കേറ്റത്: 16
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |