തിരുവനന്തപുരം:നഗരസഭ വയോജനോത്സവത്തോടനുബന്ധിച്ച് സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നടൻ മധുവിന് പ്രഖ്യാപിച്ച നഗരരത്ന അവാർഡ് കൈമാറി.നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിലെത്തി മേയർ ആര്യാരാജേന്ദ്രൻ അവാർഡ് കൈമാറി.അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് മധു പറഞ്ഞു.വയോജനോത്സവം പോലെ നല്ല പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ക്ളൈനസ് റൊസാരിയോ,വയോജനോത്സവം കോർഡിനേറ്റർ ഹുമംഷാ,മേയർ ഓഫീസ് ക്ളാർക്ക് ഗിരീഷ് എന്നിവരും പങ്കെടുത്തു.25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |