തിരുവനന്തപുരം: നിരാലംബർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വീടിന്റെ പൂമുഖവാതിൽ സ്ഥാപന കർമ്മം നടത്തി. ലക്ഷക്കണക്കിന് ഭവനരഹിതർക്ക് വീട് നൽകിയ, എല്ലാ ഭവനരഹിതർക്കും സ്വന്തമായ ഭവനം സ്വപ്നം കണ്ട ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർദ്ധന കുടുംബങ്ങൾക്ക് 51 വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി പുരോഗമിച്ചു വരികയാണ്. ജീവകാരുണ്യ പരിപാടിയുടെ ഭാഗമായി 44-ാമത്തെ വീടിന്റെ പൂമുഖവാതിൽ സ്ഥാപന കർമ്മം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. ജഗതി കോളനിയിലെ ബിന്ദുവിന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകുന്നത്. 51 വീടുകളിൽ ഏതാനും വീടുകൾ പൂർത്തീകരിച്ചുവെന്നും ബാക്കിയുള്ളവ നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിലാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മുൻ മന്ത്രി വി.എസ്.ശിവകുമാർ, മറിയാമ്മ ഉമ്മൻ, ഡോ.എം.ആർ.തമ്പാൻ, ഡോ.ആരിഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |