തിരുവനന്തപുരം:ഐസറും യംഗ് സയൻസ് അക്കാഡമിയും ചേർന്ന് ഇന്ന് വൈകിട്ട് 3ന് പ്ളാനറ്റോറിയം ഹാളിൽ 'എക്സ്റേകളുടെ ഉദയം: ഒരു നൂറ്റാണ്ടിന്റെയും അതിനുമപ്പുറമുള്ളതിന്റെയും കഥ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.പ്രവേശനം സൗജന്യം.ഐസർ തിരുവനന്തപുരം സ്കൂൾ ഒഫ് ഫിസിക്സിൽ നിന്നുള്ള പ്രൊഫ.ജോയ് മിത്ര 'എക്സ്റേ കണ്ടെത്തലിന്റെ ചരിത്രത്തെക്കുറിച്ചും മനുഷ്യരാശിയിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും' സംസാരിക്കും.ഐസറിലെ സ്കൂൾ ഒഫ് ഫിസിക്സിലെ ഡോ.വിനായക് കാംബ്ലെ,'മെറ്റീരിയൽ സയൻസസിൽ എക്സ്റേകളുടെ പ്രാധാന്യം: ഡിഫ്രാക്ഷൻ മുതൽ സ്പെക്ട്രോസ്കോപ്പി വരെ' എന്ന വിഷയത്തിൽ സംസാരിക്കും.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ എർത്ത് ആൻഡ് സ്പേസ് സയൻസസ് വകുപ്പിലെ ഡോ.സമീർ മണ്ഡല് 'ജ്യോതിശാസ്ത്രത്തിൽ പേടകങ്ങളായി എക്സ്റേകളുടെ പ്രാധാന്യം' എന്ന വിഷയത്തിലും സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |