SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

വായ്പ വാഗ്ദാനംചെയ്ത് തട്ടിപ്പ്: പ്രതി പിടിയിൽ

കാട്ടാക്കട:മുദ്ര വായ്പയ്ക്കായി പ്രോജക്ട് ചെയ്ത് വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് ഏഴുപേരിൽ നിന്ന് പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. തിരുവനന്തപുരം കൈമനം കെ. ആർ.എ 101ൽ മഹേഷ്(39)ആണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. പ്രോജക്ടിനായി സമീപിച്ച പരാതിക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും സഹകരിച്ചാൽ വായ്പ പെട്ടെന്ന് തരപ്പെടുത്തി നൽകാമെന്ന് പ്രതി പറഞ്ഞതായും കാട്ടാക്കട പൊലീസ് അറിയിച്ചു.

പത്തു ലക്ഷം രൂപയുടെ വീതം മുദ്ര ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് മഹേഷ്, പ്രധാനമന്ത്രിയുടെ പടത്തിനൊപ്പം പ്രതിയുടെ പടവും പതിച്ച നോട്ടീസ് നൽകി വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൂടാതെ ഇവരുടെ ആറു ബന്ധുക്കളുടെ പക്കൽ നിന്നുമായി 2024ജൂൺ 26 മുതൽ ജൂലായ് 2024 കാലയളവിൽ ഒരുലക്ഷത്തി മുപ്പതിനായിരം രൂപ ഇയാൾ ഗൂഗിൾ പേ വഴിയും പണമായും കൈക്കലാക്കുകയും തുടർന്ന് വായ്പ നൽകണമെങ്കിൽ പരാതിക്കാരി പ്രതിയുടെകൂടെ കഴിയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മാനഹാനിയും പണം നഷ്ടമായതോടെ ഇവർ കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ സമാനമായ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.പ്രതിയെ കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL