SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

കൈപ്പറ്റ് രസീത് ആവശ്യപ്പെട്ടതിന് മർദ്ദനം: മുഖ്യമന്ത്രിക്ക് പരാതി നൽകി

അരുവിക്കര:പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ കൈപ്പറ്റ് രസീത് ആവശ്യപ്പെട്ടതിന് എസ്.എച്ച്.ഒ ആക്രമിക്കുകയും സ്ത്രീകളടക്കമുള്ള സന്ദർശകരുടെ മുന്നിൽവച്ച് അസഭ്യം വിളിക്കുകയും ചെയ്തതായി അരുവിക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗവും പൊതുപ്രവർത്തകനുമായ ആലുംമൂട് വിജയൻ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. വഴിത്തർക്കവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് കഴിഞ്ഞ 18നാണ് അരുവിക്കര പൊലീസിൽ പരാതി നൽകിയത്. കൈപ്പറ്റ് രസീത് ആവശ്യപ്പെട്ടപ്പോൾ എസ്.എച്ച്.ഒയിൽ നിന്ന് വാങ്ങാനായിരുന്നു പൊലീസുകാരുടെ നിർദേശം. ഇതനുസരിച്ച് 21 ന് വീണ്ടും സ്റ്റേഷനിലെത്തി എസ്.എച്ച്.ഒയെ കണ്ടപ്പോൾ യാതൊരു പ്രകോപനവും കൂടാതെ അസഭ്യം വിളിക്കുകയും കൈ ചുരുട്ടി ഇടിക്കുകയും പിടിച്ചുതള്ളുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL