SignIn
Kerala Kaumudi Online
Saturday, 30 May 2026 6.59 PM IST

ചരിത്രനേട്ടവുമായി സി.ഇ.ടിയിലെ ഹെറാക്കിൾസ് റേസിംഗ് ടീം

k

തിരുവനന്തപുരം: ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ലോകത്തിലെ തന്നെ ആദ്യ റേസിംഗ് മത്സരം, എച്ച് ബാജയിൽ (ഹൈഡ്രജൻ ബാജ) ചരിത്ര നേട്ടത്തിലേയ്ക്ക് ചീറിപ്പാഞ്ഞ് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ (സി.ഇ.ടി) ചുണക്കുട്ടികൾ. സൊസൈറ്റി ഫോർ ഓട്ടോമോട്ടീവ് എൻജിനിയേഴ്സ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിലാണ് സി.ഇ.ടിയുടെ ഔദ്യോഗിക ബാജാ റേസിംഗ് ടീമായ ഹെറാക്കിൾസ് റേസിംഗ് നേട്ടം കൈവരിച്ചത്. മദ്ധ്യപ്രദേശിലെ നാഷണൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്ക്സിൽ (നാട്രാക്സ്) നടന്ന മത്സരത്തിൽ വാഹനത്തിന്റെ പ്രവർത്തനക്ഷമത ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളിൽ രാജ്യത്തെ വിവിധ കോളേജുകളെ സി.ഇ.ടി ബഹുദൂരം പിന്നിലാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും വേഗതയേറിയ ടെസ്റ്റിംഗ് ട്രാക്കാണ് നാട്രാക്സ്. എൻ.ആനന്ദ് നയിച്ച സംഘത്തിൽ അദിത്ത് രാജ്.എൻ.പി, മാനേജർ ആൽവിൻ ജോർജ് എന്നിവരും ഭാഗമായി. ഫാക്കൾട്ടി അഡ്വൈസർ ഡോ.എൻ.ശശി, ഫാക്കൾട്ടി അംഗം അനൂപ് ജി.മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. ഓവറോൾ പ്രകടനത്തിന് രണ്ടാം സ്ഥാനവും മികച്ച ഡെബ്യൂട്ട് ടീം ടൈറ്റിലും സംഘം കരസ്ഥമാക്കി. കൂടാതെ വേഗത, വെർച്വൽ ഡയനാമിക്സ് ഇവന്റ്, ആക്സലറേഷൻ ഇവന്റ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലും സംഘം റാങ്കുകൾ നേടി. സംഘത്തിന്റെ ഹൈഡ്രജൻ വാഹനമായ ജെനിസിസ് കഴിഞ്ഞദിവസം കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സുരേഷ്, ഡോ.എ.എസ്.കാർത്തിക എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഔദ്യോഗികമായി പുറത്തിറക്കി. 2017ലാണ് ഹെറാക്കിൾസ് റേസിംഗ് ക്ലബ് ആരംഭിക്കുന്നത്. മുൻപ് ഇലക്ട്രിക്ക് വാഹനങ്ങളുടെ റേസിംഗിലും സി.ഇ.ടി റേസിംഗ് സംഘം വിജയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL