തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നും എക്സ് സർവീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മറിച്ചുവില്പന നടത്തുന്നതിനിടെ 18 കുപ്പി മദ്യവുമായി രണ്ടു പേർ പിടിയിൽ.
വിളവൂർക്കൽ പെരുക്കാവ് ശങ്കരൻ നായർ റോഡിൽ സി.എസ്.ഐ പള്ളിക്കു സമീപം പുറത്തിൽക്കാട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മലയിൻകീഴ് മണപ്പുറം സായി പ്രണവ് വീട്ടിൽ ജയകുമാരൻ നായർ(69), വിളവൂർക്കൽ പെരുക്കാവ് മങ്കാട്ട്ക്കടവ് തൈവിള ഗോകുലം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടിയൂർക്കാവ് വലിയവിള തിട്ടമംഗലം ടി.ആർ.എ 25 അഖിൽ നിവാസിൽ അനിൽ എൻ.ടി(50)എന്നിവരെയാണ് ഇക്കഴിഞ്ഞ 25ന്പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തിരുമല പള്ളിമുക്ക് ഭാഗത്തുനിന്നാണ് കന്റോൻമെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പൂജപ്പര എസ്.എച്ച്.ഒ ഷാജിമോൻ.പി, എസ്.ഐ സുധീഷ്, എസ്.സി.പി.ഒ സിനി, സി.പി.ഒ അഭിലാഷ്,ഹോംഗാർഡ് പ്രകാശ് എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |