SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

കുറ്റിക്കാടിന് തീപിടിച്ചു; നിയന്ത്രിക്കാൻ ഫയർഫോഴ്സിന്റെ കൗണ്ടർ ഫയർ

1

വിഴിഞ്ഞം: കേരളമാരി ടൈം ബോർഡിന്റെ തുറമുഖ ഓഫീസ് കോമ്പൗണ്ടിലെ കുറ്റിക്കാടുകൾക്ക് തീപിടിച്ചു. ആളപായമില്ല.വിഴിഞ്ഞുത്തുനിന്നും ഫയർ ഫോഴ്സെത്തി കൗണ്ടർ ഫയർ നടത്തിയ ശേഷമാണ് തീ നിയന്ത്രിച്ചത്. ഇന്നലെ രാത്രി 7ഓടെയായിരുന്നു സംഭവം. ഒരാഴ്ച മുമ്പും ഈ ഭാഗത്ത് തീ പിടിത്തമുണ്ടായെന്നും ആരോ മനപ്പൂർവ്വം കത്തിക്കുന്നതായി സംശയിക്കുന്നതായും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രേഡ് എ.എസ്.ടി.ഒ വിനോദ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ പ്രദീപ്,ശ്യാംധരൻ,ബി.ജെ അരുൺ,ഹോം ഗാർഡ് വിനോദ് എന്നിവർ ഒരു മണികൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്.

കൗണ്ടർ ഫയർ

തീപടർന്നു വരുന്ന സ്ഥലത്തിന് എതിർ ദിശയിൽ നിന്നും തീകത്തിച്ച് തീജ്വാലകൾ തമ്മിൽ കൂട്ടിയിടിപ്പിച്ച് നിയന്ത്രിക്കുന്ന രീതിയാണ് കൗണ്ടർ ഫയർ. കാറ്റിന്റെ ഗതി അനുസരിച്ച് മാത്രമേ ഇത്തരം നിയന്ത്രണ മാർഗം സാധ്യമാകൂ. കൗണ്ടർ ഫയർ ചെയ്ത ശേഷം ചുറ്റും വെള്ളം ഒഴിച്ച് വലയം സൃഷ്ടിച്ച് തീ പടരാതെ സൂക്ഷിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL