
വിഴിഞ്ഞം: ദൂരപരിധി ലഘിച്ചു മത്സ്യബന്ധനം നടത്തിയ തമിഴ്നാട് മുട്ടം സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള "ആരോഗ്യ അന്നൈ" എന്ന ട്രോളർ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. കസ്റ്റഡിയിലെടുത്ത ബോട്ട് തീരത്തേക്ക് അടുപ്പിക്കാൻ വിസമ്മത്തിച്ചതിനാൽ മണിക്കൂറുകളോളം പട്രോളിംഗ് സംഘങ്ങൾ നടുക്കടലിൽ കുരുങ്ങി. തുടർന്ന് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെയും വിഴിഞ്ഞം കോസ്റ്റ് ഗാർഡിന്റെയും സഹായം തേടി. സംഭവമറിഞ്ഞ് കോസ്റ്റൽ പൊലീസും കോസ്റ്റു ഗാർഡും തിരിച്ചെങ്കിലും ഒടുവിൽ ബോട്ടിലുണ്ടായിരുന്നവർ കരയിലെത്തിക്കാൻ സമ്മതിച്ചു. രാത്രി 9.10 ഓടെ വിഴിഞ്ഞത്ത് എത്തിച്ച ബോട്ടിൻ 20 ഓളം ജീവനക്കാർ ഉണ്ടെന്നാണ് വിവരം. രാത്രിയും പരിശോധന തുടരുകയാണ്. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷ്,മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫീസർ വിനിൽ.വി.എൽ, ലൈഫ് ഗാർഡുമാരായ ബാനൻ ഷിയാസ്,നസ്രെത്, റൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ് ശബരിയാർ,ചീഫ് എൻജിനിയർ അരവിന്ദൻ, ക്രൂമാരായ അഭിമന്യൂ,അജിൽ,നേഴ്സ് കുബർട്ടിൻ ലോപ്പസ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |