SignIn
Kerala Kaumudi Online
Friday, 23 October 2026 2.02 AM IST

കഴക്കൂട്ടം അമ്പലത്തിൻകര നഗറിൽ കുടിവെള്ളക്ഷാമം രൂക്ഷം

ശ്രീകാര്യം: കഴക്കൂട്ടം അമ്പലത്തിൻകര നഗറിൽ മാസങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷം.ബന്ധപ്പെട്ട അധികൃതർക്ക് നിരവധി പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

പകൽ സമയങ്ങളിൽ ഒരിക്കലും വെള്ളം ലഭിക്കാറില്ല.പാതിരാത്രി ഒരു മണിക്കു ശേഷമാണ് മിക്കപ്പോഴും വെള്ളം വരുന്നത്.വെളുപ്പിന് വിതരണം നിറുത്തിവയ്ക്കുകയും ചെയ്യും. ഇതുമൂലം ഉറക്കം നഷ്ടപ്പെടുത്തി വെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് നാട്ടുകാർ പറയുന്നു.

നേരത്തെ കുടിവെള്ളക്ഷാമം രൂക്ഷമായപ്പോൾ ടാങ്കറുകളിൽ വെള്ളമെത്തിച്ചു നൽകിയിരുന്നെങ്കിലും ഇപ്പോൾ അതും ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം വാട്ടർ അതോറിട്ടി അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തുടർനടപടി ഒന്നുമുണ്ടായില്ല.ഇതുസംബന്ധിച്ച് വാർഡ് കൗൺസിലറോടും പ്രാദേശിക പാർട്ടി നേതാക്കളോടും പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ ഒരു ശ്രമവുമുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL