SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

വിഴിഞ്ഞത്ത് അദാനിയുടെ സാമ്പത്തിക മേഖല വരും

തിരുവനന്തപുരം: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ മാതൃകയിൽ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല (സെസ്) വികസിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അദാനി പോർട്സ് സെസ് കണ്ടെയ്നർ ബിസിനസ് മേധാവി ഹരികൃഷ്ണൻ സുന്ദരം പറഞ്ഞു. വിഴിഞ്ഞം കോൺക്ലേവിൽ 'തുറമുഖത്തിനപ്പുറം: വിഴിഞ്ഞം കേരളത്തെ ആഗോള സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റുന്നു' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഒരു തുറമുഖവും പ്രവർത്തനമാരംഭിച്ച ആദ്യ വർഷത്തിനകം ഒരു ദശലക്ഷം ടിഇയു കാർഗോ കൈകാര്യം ചെയ്തിട്ടില്ല. ഇത് വിഴിഞ്ഞത്തിന്റെ അപാരമായ സാധ്യതകളാണ് തുറന്നു കാട്ടുന്നത്. കേരളത്തിന് സാമ്പത്തിക, വ്യവസായിക വളർച്ചയ്ക്ക് വിഴിഞ്ഞം സഹായിക്കും. തുറമുഖത്തിന്റെ വളർച്ചയ്ക്ക് പ്രത്യേക സാമ്പത്തിക മേഖലകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, വെയർ ഹൗസുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാന്‍ അദാനി പോർട്ട്സ് ലക്ഷ്യമിടുന്നു.റോഡ്, റെയിൽ, ഉൾനാടൻ ജലപാതകൾ എന്നിവയിലൂടെ കേരളത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് മൾട്ടി മോഡൽ കണക്ടിവിറ്റിയും ആവശ്യമാണ്. ഇതിന് സർക്കാരിന്റെ സഹകരണം ആവശ്യമാണെന്നും

ഹരികൃഷ്ണൻ സുന്ദരം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി കേരളത്തിനുണ്ടെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പറഞ്ഞു.

യുഎൻ ഗ്ലോബൽ കോംപാക്ട് നെറ്ര്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ രത്നേഷ് ഝാ, പരിസ്ഥിതി, ഐടി സെക്രട്ടറി രത്തൻ യു ഖേൽക്കർ, ക്യാപ്റ്റൻ അമ്രേഷ് കുമാർ ഝാ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്‌.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ മോഡറേറ്ററായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL