SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

തൊണ്ടിമുതൽ ഹാജരാക്കിയില്ല, സി.ഐയ്ക്ക് കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: തൊണ്ടിമുതൽ ഹാജരാക്കാത്തതിനാൽ ഗോൾഫ് ക്ലബ് മരംമുറിക്കേസിൽ ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിചാരണ മുടങ്ങി. വീഴ്ച വരുത്തിയ പേരൂർക്കട എസ്.എച്ച്.ഒയ്ക്ക്, ഫെബ്രുവരി 20നകം തൊണ്ടിമുതൽ ഹാജരാക്കാൻ നിർദ്ദേശിച്ച് കോടതി നോട്ടീസ് നൽകി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്-4 കോടതി ശ്വേതാ ശശികുമാറാണ് കേസ് പരിഗണിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഗോൾഫ് ക്ലബിൽ നിന്ന് മരം മുറിച്ചതിന് കോടതി നിർദ്ദേശപ്രകാരം പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ക്ലബ് സെക്രട്ടറിയും കവടിയാർ ജവഹർനഗർ ഭഗവതിനഗർ ഡി.എൻ.ആർ.എ-125-അദ്വൈത കല്പടന്തിയിൽ രഘുചന്ദ്രൻ നായരാണ് പ്രതി. മരം മുറിയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുക്കാതിരുന്ന സാഹചര്യത്തിൽ പൊതുപ്രവർത്തകനായ നെയ്യാറ്റിൻകര നാഗരാജാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL