
ചിറയിൻകീഴ്: ഭക്ഷ്യധാന്യങ്ങൾ ഇല്ലാതെ കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങൾ മാറുന്നതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ശാർക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാർക്കര ജംഗ്ഷനിലെ പൊതുവിതരണ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി. ധർണ ദളിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബി.എസ്. അനൂപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാസെക്രട്ടറി എം.എസ്.രാജേഷ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുരേഷ്കുമാർ, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ നായർ,സെക്രട്ടറി ഷൈജു,ശാർക്കര മണ്ഡലം വൈസ് പ്രസിഡന്റ് സജ്ജനൻ,സെക്രട്ടറി സുനിൽ,ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി എസ്.എം ഷഹീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസിൽ അൻസാരി,വാർഡ് മെമ്പർ മനുമോൻ ആർ.പി,ജോബിൻ,ജോസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |