
ചിറയിൻകീഴ്: ചിറയിൻകീഴിൽ കുറ്റിക്കുരുമുളക് തൈ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൾ വാഹീദ് നിർവഹിച്ചു.ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 200 യൂണിറ്റ് കുരുമുളക് കൃഷിക്കാണ് തുടക്കം കുറിച്ചത്.കുറ്റിക്കുരുമുളക് തൈകൾ, ജൈവവളം, ജൈവകീടനാശിനിയുമാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.വാർഡ് മെമ്പർ മോനി ശാർക്കര അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ ശിവപ്രഭ,രാഖി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |