SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

പെൻഷണേഴ്സ് യൂണിയൻ വാർഷിക സമ്മേളനം

pensioners-union

വർക്കല: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വെട്ടൂർ യൂണിറ്റ് വാർഷിക സമ്മേളനം വിളബ്ഭാഗം എ.എം.ടി.ടി.ഐയിൽ നടന്നു.വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽലാൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വെട്ടൂർ.ആർ.ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ശശിധരൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി എം.ബൈജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബി.ബേബിഷൈല വരവ് ചെലവ് കണക്കും രാജീവ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നങ്ങ്യാർകൂത്ത് എച്ച്.എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ സാവ്നി അജിത്തിനെ ചടങ്ങിൽ അനുമോദിച്ചു. മുതിർന്ന അംഗങ്ങളായ പ്രബോധചന്ദ്രൻ,എം.റഷീദ്,ജി.സദാശിവൻ,പി.ജി.പ്രഭാകരൻ,രമാഭായി,ശാന്തകുമാരി,ഉപേന്ദ്രൻ,സൈനബാബീവി, സുധാംഗി എന്നിവരെ ആദരിച്ചു. കെ.കെ.സജീവ്,രവീന്ദ്രൻ,എസ്.തുളസീധരൻ, സത്യരാജൻ, കെ.വിശ്വനാഥകുറുപ്പ്,വി.കാർത്തികേയൻ, ലിക്കി,വി.വിജയൻ,വിമല,സരള തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി വെട്ടൂർ.ആർ.ശശി (പ്രസിഡന്റ്), എം.ബൈജു (സെക്രട്ടറി),ബി.ബേബിഷൈല(ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL