
കിളിമാനൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയിന്റെ ഭാഗമായി നഗരൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളും കോളേജുകളും ഹരിത സ്ഥാപനങ്ങളാക്കിയതിനുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും, മാലിന്യ നിക്ഷേപ ബിന്നുകളുടെ വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീജ ആർ.എസ്.സ്വാഗതവും ജനപ്രതിനിധികളായ ലാലി ജയകുമാർ,നിസാമുദ്ദീൻ നാലപ്പാട്ട്,അബി ശ്രീരാജ്,ഉഷ.എസ്,ശ്രീലത.കെ,ഹരിത കേരള മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ പ്രവീൺ.പി എന്നിവർ സംസാരിച്ചു. അനോവ് ആനന്ദ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |