മലയിൻകീഴ്: പ്രദേശത്തെ പ്രധാന റോഡുകളിലൂടെയും പഞ്ചായത്ത് ബണ്ട് റോഡുകളിലൂടെയും മാലിന്യം കാരണം വഴിനടക്കാൻ വയ്യ. ആളൊഴിഞ്ഞ പ്രദേശങ്ങളിലെല്ലാം മാലിന്യം കുന്നുകൂടുകയാണ്. ഇവിടുത്തെ ജനങ്ങൾക്ക് സ്വന്തം വീട്ടിൽപോലും കഴിയാൻ പറ്റാത്തതരത്തിൽ അസഹ്യമായ ദുർഗന്ധമാണ് അനുഭവിക്കുന്നത്. മേപ്പൂക്കടയിൽ നിന്ന് ഗതാഗതക്കുരുക്കില്ലാതെ പോങ്ങുംമൂട്,അണപ്പാട്,ഊരൂട്ടമ്പ
പൊറുതിമുട്ടി ജനം
മാലിന്യനിക്ഷേപം രൂക്ഷമായതോടെ ഇവിടം തെരുവുനായ്ക്കളുടെയും കേന്ദ്രമായി. ഇവ ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്. ഈ മാലിന്യങ്ങൾ പക്ഷികൾ സമീപത്തെ കിണറുകളിലും മറ്റും കൊണ്ടിടുന്നതും പതിവാണ്.
കുളവും മലിനം
കുഴയ്ക്കാട്-അണപ്പാട് ബണ്ട് റോഡിന്റെയും അവസ്ഥ ചെറുതല്ല.
മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേപ്പൂക്കട,ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് ആൾ വാസം കുറവായതിനാൽ മാലിന്യം നിക്ഷേപിക്കാൻ സൗകര്യമുണ്ട്. ചാക്കുകളിലാക്കി കൊണ്ടിടുന്ന മാംസ-ഭക്ഷണാവശിഷ്ടങ്ങൾ ബണ്ടിൽ നിന്ന് തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്.ഈ തോട്ടിലാണ് മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നത്. കടുത്ത
വേനൽക്കാലത്ത് പോലും നീരുറവ വറ്റാത്ത കുഴയ്ക്കാട് തോടാണ് ഇത്തരത്തിൽ മലിനമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |