SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

നീരൊഴുക്ക് കുറഞ്ഞ് വാമനപുരം നദി

chekkudam

ആറ്റിങ്ങൽ: ചിറയിൻകീഴ്,വർക്കല,നെടുമങ്ങാട് തുടങ്ങി തിരുവനന്തപുരത്തിന്റെ പകുതിയോളം ഭാഗങ്ങളിലെ ജനങ്ങളുടെ ദാഹമകറ്റുന്ന വാമനപുരം നദിയിൽ ജലനിരപ്പ് താഴുന്നു. വേനൽകടുക്കുന്തോറും പൂവമ്പാറയിലെ തടയണയുടെ മേൽത്തട്ട് തെളിഞ്ഞുവരികയാണ്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിന് മുമ്പേ താത്കാലിക തടയണ നിർമ്മിക്കണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല. വാമനപുരം നദിയുടെ മദ്ധ്യഭാഗത്തായി ചെക്ക് ഡാം വേണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. ജലദൗർലഭ്യം ആരംഭിച്ചതോടെ കുടിവെള്ള ഉപയോഗത്തിന് നിയന്ത്രണം വേണമെന്നാണ് വാട്ടർഅതോറിട്ടിയുടെ അറിയിപ്പ്.

 ചിറയിൻകീഴ്,വർക്കല താലൂക്കുകൾക്കായി പരവൂർപ്പുഴ കടവിലും സമീപപ്രദേശങ്ങളിലും രണ്ട് ലക്ഷത്തിലധികം ഗാർഹിക കണക്ഷനുകൾക്കായി ഒരു ഡസനോളം പമ്പുഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്.

വാമനപുരം നദിയിലെ കുടിവെള്ള പദ്ധതികൾ - 19എണ്ണം

 വില്ലനായി എതിർപ്പ്

വാമനപുരം നദിയിൽ ജലസംരക്ഷണത്തിനായി പൂവമ്പാറയിൽ ചെക്ക് ഡാം നിർമ്മിച്ചത് മാത്രമാണ് ആകെയുണ്ടായ നടപടി. വേനൽക്കാലത്ത് കടലിൽനിന്നുള്ള ഉപ്പുവെള്ളം നദിയിൽ കലരാതിരിക്കാനാണ് ചെക്ക്ഡാം നിർമ്മിച്ചത്. അതേസമയം, നിർദ്ദിഷ്ട ഉയരത്തിൽ ഡാം നിർമ്മിക്കാൻ നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെ അന്ന് ഒരു മീറ്ററോളം കുറച്ചാണ് ഡാം നിർമ്മിച്ചത്. എന്നാൽ വർഷംതോറും വേനൽക്കാലത്ത് ചെക്ക്ഡാമിന്റെ ഉയരം താത്കാലികമായി ഉയർത്താൻ ലക്ഷങ്ങളാണ് ചെലവാക്കുന്നത്.

താളം തെറ്റി പ്രവർത്തനം

2010 മുതൽ വാമനപുരം നദിയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികൾ താളംതെറ്റുന്നെന്നാണ് പരാതി. വാമനപുരം നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് രണ്ട്‌വ‌ർഷം മുമ്പ് സാദ്ധ്യതാപഠനം നടത്തിയിരുന്നു. നദിയുടെ​ സമഗ്ര സംരക്ഷണത്തിന് 720​ ​കോ​ടി​യുടെ ഡി.പി.ആറാണ് അന്ന് തയാറാക്കിയത്. പദ്ധതിക്കായി ആദ്യം 2 കോടി അനുവദിച്ചെങ്കിലും നടപടിയുണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL