SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

തമലം സുരേഷ് വധക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

തിരുവനന്തപുരം: പൂജപ്പുര തമലം മേലെ ഊരാളി പുത്തൻ വീട്ടിൽ സുരേഷ് എന്ന കുട്ടനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു.കൊല്ലപ്പെട്ട സുരേഷ് സി.പി.എം പ്രവർത്തകനും സി.ഐ.ടി.യു തൊഴിലാളിയുമായിരുന്നു. പ്രതികൾ 8 പേരും ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരാണ്.ആറാം അഡിഷണൽ സെക്ഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതികളെ വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് വെറുതെവിട്ടത്.

തമലം സ്വദേശികളായ തട്ടാൻവിള ലൈൻ മേലെ തട്ടിൻ സാംകുട്ടി എന്ന സാം ജോൺസൺ,ചെമ്പക തോട്ടത്തിൽ വീട്ടിൽ ഉണ്ണി എന്ന ഗിരീഷ്,മഠത്തിങ്കൽ കിഴക്കുംകര വീട്ടിൽ രഞ്ചു എന്ന രഞ്ജിത്,തേരിവിള പൊറ്റയിൽ ശിവകുമാർ,വാളാത്തി കരിത്തക്കാട് പുത്തൻവീട്ടിൽ അരുൺ എന്ന അരുൺ കുമാർ,കാമരാജ് നഗർ പുതുശ്ശേരി കിഴക്കുംകര വീട്ടിൽ വിനോദ് എന്ന വിനോദ് കുമാർ,മഠത്തിങ്കൽ കിഴക്കേക്കര സരസ് നിവാസിൽ സുമ എന്ന സുഭാഷ്‌കുമാർ,ചുള്ളമുക്ക് മുട്ടക്കടകകത്ത് സുനു എന്ന സുനിൽ കുമാർ എന്നിവരായിരുന്നു പ്രതികൾ.


തമലത്തെ ആർ.എസ്.എസ് പ്രവർത്തകൻ ബിനുമോനെ 2013 സെപ്തംബറിൽ വധിച്ച കേസിലെ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുരേഷ്.ജാമ്യത്തിലിറങ്ങിയ ഇയാൾ തമലത്ത് നിന്ന് മാറി മലയിൻകീഴ് വണ്ടന്നൂർ റസൽപുരം ക്ഷീരസംഘത്തിന് സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

2016 ആഗസ്റ്റ് 13ന് രാവിലെയായിരുന്നു സംഭവം.പ്ലംബിംഗ് പണിക്കുപോയ സുരേഷിനെ വണ്ടന്നൂർ തേവരക്കാട് ക്ഷേത്രത്തിന് സമീപം വച്ച് പ്രതികൾ സ്‌കൂട്ടറിന് പിറകിൽ കാറിടിച്ച് ഓടയിലേക്കിട്ട ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.പ്രതികളെത്തിയ കാറിന്റെ ടയർ ഓടയിൽ കുടുങ്ങിയതിനാൽ കൊലയ്ക്ക് ശേഷം ഇവർ ഓടിരക്ഷപെടുകയായിരുന്നു. ഒരു പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏല്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL