
തിരുവനന്തപുരം:ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി.ജില്ല സെക്രട്ടറി ജി.എൻ.ആദർശ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു.ജില്ല പ്രസിഡന്റ് കണ്ണൻ എസ്.ലാൽ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശരത്ത്, ശരൺ ശശാങ്കൻ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ആന്റസ്, പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, എ.ഐ.വൈ.എഫ് നേതാക്കളായ ശിൽപ, രതീഷ്, മൻസൂർ, സന്ദീപ്, പള്ളിച്ചൽ സുനിൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |