
തിരുവനന്തപുരം: കേരള ബാങ്ക് റിക്രിയേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറിനെ ആദരിച്ചു.ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ കെ.ജയകുമാറിന് ബാങ്കിന്റെ സ്നേഹോപഹാരം നൽകി. ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ,സി.ഇ.ഒ.ജോർട്ടി.എം.ചാക്കോ,ഭരണ സമിതിയംഗം ഹരിശങ്കർ എന്നിവർ സംസാരിച്ചു.
ഭരണ സമിതിയംഗങ്ങളായ പി.ഗഗാറിൻ,സാബുഎബ്രഹാം,രമേശ് ബാബു,ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.ഹരിത സെബാസ്റ്റ്യൻ,സനീഷ് ഭരതന്നൂർ എന്നിവർ കെ.ജയകുമാറിന്റ കവിതകൾ ആലപിച്ചു.ക്ലബ് കൺവീനർ ഷാഹിനാദ് പുല്ലമ്പാറ സ്വാഗതവും ട്രഷറർ പ്രതീഷ് വാമൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |