
മുടപുരം: കിഴുവിലം ജി.വി.ആർ.എം.യു.പി.സ്കൂളിൽ എം.ടിയുടെ വിവിധ കഥാപാത്രങ്ങളുടെ പേരിൽ ഫലവൃക്ഷങ്ങളും ചെടികളും നട്ട് സ്കൂൾ അങ്കണത്തിൽ പ്രത്യേക സ്മൃതിവനമൊരുക്കി. എം.ടിയുടെ കഥാപാത്രങ്ങളെയെല്ലാം സ്കൂൾ അങ്കണത്തിലേക്ക് വൃക്ഷരൂപത്തിൽ നട്ടുവളർത്താനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതരും പി.ടി.എയും.രാധാകൃഷ്ണൻ കുന്നുംപുറം സ്മൃതിവനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്യാംകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ശ്രീജ, മാനേജർ നാരായണൻ, വിദ്യാരംഗം കോഓർഡിനേറ്റർ രഞ്ജുഷ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |