
കടയ്ക്കാവൂർ: കുമാരനാശാന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജോർജ്ജ് ഓണക്കൂറിന്റെ സാഹിത്യരംഗത്തെ സംഭാവനകൾ വിലയിരുത്തി ആശാൻ സ്മാരകം അദ്ദേഹത്തിന് ഗുരുവന്ദനം നൽകി. ജോർജ്ജ് ഓണക്കൂറിന്റെ വസതിയിൽ വച്ച് കായിക്കര ആശാൻ സ്മാരക ഗവേണിംഗ് ബോഡി അംഗങ്ങളാണ് ഗുരുവന്ദനം സമർപ്പിച്ചത്. ആശാൻ മെമ്മോറിയൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ലൈജു,പ്രൊഫസർ ഭുവനേന്ദ്രൻ,കരവാരം രാമചന്ദ്രൻ,സി.വി സുരേന്ദ്രൻ,കവി ശാന്തൻ,ഗവേണിംഗ് ബോഡി അംഗങ്ങളായ ശ്യാമപ്രകാശ്,റെജി കായിക്കര, ജയിൻ വക്കം തുടങ്ങിയവർ പങ്കെടുത്തു.കുമാരനാശാന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി എം.കെ.സാനു,എം.ലീലാവതി,എം.എം ബഷീർ,പെരുമ്പടവം ശ്രീധരൻ എന്നിവർക്കും ഗുരുവന്ദനം സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |