
പാറശാല: പൊഴിയൂർ നൂറുൽ ഹുദ മദ്രസയിൽ നടന്ന വാർഷിക പൊതുയോഗം പൊഴിയൂർ സി.ഐ ആസാദ് അബ്ദുൽകലാം ഉദ്ഘാടനം ചെയ്തു. ജുമാഅത്ത് സെക്രട്ടറി എം.ഇസ്.ജലാലുദീന്റെ അദ്ധ്യക്ഷതയിൽ മദ്രസ സദർ മുഅല്ലിം ഷാഹിം മന്നാനി സ്വാഗതം പറഞ്ഞു. ഇമാം മുഹമ്മദ് യാസിൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ജുമാഅത്ത് ഭാരവാഹികളായ എസ്.ഷാനവാസ്,എൻ.എ.അസീസ്,മുനീർ,മുനാഫിർ,അഹമ്മദ് ജലീൽ,സക്കീർ, സെയ്യദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |