
പാലോട്: അടൂർ പ്രകാശ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പെരിങ്ങമ്മല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾക്ക് പെരിങ്ങമ്മല പഞ്ചായത്ത് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാരുടെ ഏകദിന സത്യഗ്രഹ സമരം മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാലോട് മണ്ഡലം പ്രസിഡന്റ് പി.എൻ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ഡി.രഘുനാഥൻ നായർ,ബ്ലോക്ക് പ്രസിഡന്റ് ബി.സുശീലൻ,മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇടവം ഖാലിദ്,ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി,ഡി.സി.സി വൈസ് പ്രസിഡന്റ് സുധീർഷ പാലോട്,കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ,ജില്ലാ പഞ്ചായത്ത് മെമ്പർ സോഫിതോമസ്, സലിംപള്ളിവിള,റാണി പ്ലാമൂട്,റസിയ അൻസാർ,ഇഖ്‌ബാൽ അബ്ദുൽ വാഹിദ്,പ്രസാദ് വേങ്കൊല്ല,ലിൻസ ബദർ,അഭിമന്യു തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത് മെമ്പർമാരായ പി.എൻ.അരുൺ കുമാർ,ഗീത പ്രിജി,നസീമ ഇല്യാസ്,ഷീജ ഷാജഹാൻ,ഷീബ ഷാനവാസ്,ഭാസുരാംഗി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |