SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

മുല്ലപ്പൂവിന് പൊന്നിൻ വില

വെഞ്ഞാറമൂട്: സ്വർണ വിലയ്ക്കൊപ്പം മത്സരിക്കുകയാണ് മുല്ലപ്പൂവും. ഒരു കിലോ മുല്ലപ്പൂവിന് മൂവായിരം രൂപയാണ് വില.കഴിഞ്ഞ ദിവസം കൂടുതൽ വിവാഹമുള്ള ദിവസമായതിനാൽ പൂവ് കിട്ടാനുമില്ലായിരുന്നു. ഉണ്ടായിരുന്ന കടകളിൽ നാലായിരം രൂപ വരെ വാങ്ങി. അതുകൊണ്ട് തന്നെ പലരും മൂല്ലപ്പൂ വാങ്ങുന്നത് കല്യാണപ്പെണ്ണിന് മാത്രമായി ചുരുക്കി. തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള ശങ്കരൻകോവിൽ, മധുര എന്നിവിടങ്ങളിലെ ചന്തകളിൽ നിന്ന് ഏജന്റുമാർ ലേലം പിടിച്ചാണ് ജില്ലയിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തിക്കുന്നത്. വേനൽ കടുത്തതിനാൽ വിപണിയിലേക്കെത്തുന്ന മുല്ലപ്പൂവിന്റെ അളവ് കുറഞ്ഞതും വില ഉയരാൻ കാരണമായി. ഏറെ ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്നതും മുല്ലപ്പൂവിന്റെ ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്. പൂർണമായും വളർച്ചയെത്താത്ത കരിമൊട്ടുകളാണ് തമിഴ്നാട്ടിൽ നിന്ന് വരുന്നതെന്ന പരാതിയും വേറെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL