
കഴക്കൂട്ടം: കഴക്കൂട്ടം ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻസിന്റെ സഹകരണത്തോടെ സായി കാര്യവട്ടം എൽ.എൻ.സി.പിയിൽ ഫിറ്റ് ഇന്ത്യ പ്രോഗ്രാം സംഘടിപ്പിച്ചു.ജനങ്ങളിൽ കായിക ക്ഷമതയും ആരോഗ്യവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കുരുന്നുകൾ മുതൽ 80വയസുകാർ വരെ പങ്കെടുത്തു.കൂട്ടയോട്ട മത്സരം,മെഡിക്കൽ ക്യാമ്പ്,യോഗ,വടംവലി,ആരോഗ്യ ശില്പശാല,ജീവിതശൈലി രോഗങ്ങളെ നേരിടുന്നതിനെക്കുറിച്ചുള്ള ക്ലാസുകൾ എന്നിവ ഏകദിന ക്യാമ്പിൽ നടന്നു. എൽ.എൻ.സി.പി പ്രിൻസിപ്പൽ ഡോ.ജി.കിഷോർ നേതൃത്വം നൽകി.വൈകുന്നേരം നടന്ന സമാപനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |