ചിറയിൻകീഴ്: കടകം-പുളിരുത്തി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ടി.എസ് കനാലിന് കുറുകെ നിർമ്മിക്കുന്ന കടകംപാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന്
വൈകിട്ട് 4ന് വി.ശശി എം.എൽ.എ നിർവഹിക്കും. 26 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം 2026 മാർച്ചിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 8 ലാൻഡ് സ്പാനുകളും 40 മീറ്റർ നീളത്തിൽ മെയിൻ സ്പാനും അനുബന്ധ അപ്രോച്ച് റോഡുകളും ഉൾപ്പെടുന്നതാണ് പാലത്തിന്റെ രൂപരേഖ. കേരള കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റിനാണ് നിർമ്മാണച്ചുമതല. വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണത്തിന്റെ ഭാഗമായി ചിറയിൻകീഴ് മണ്ഡലത്തിൽ നിർമ്മിക്കുന്ന 5പാലങ്ങളിൽ ഒന്നാണ് കടകംപാലം. കഠിനംകുളം പഞ്ചായത്തിലെ പുത്തൻതോപ്പ് പാലം നിർമ്മാണവും പൂർത്തിയായി. സെന്റ് ആൻഡ്രൂസ് പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. ചിറയിൻകീഴ് പഞ്ചായത്തിൽ വടക്കേ അരയതുരുത്തി, തെക്കെ അരയതുരുത്തി എന്നിവിടങ്ങളിൽ പാലം നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും ഇതിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ വി.ശശി എം.എൽ.എ അറിയിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,പഞ്ചായത്തംഗം അനീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |